8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം വരുത്തി വിദ്യാഭ്യാസവകുപ്പ്

8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം. എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾക്ക്‌ സ്ക്രൈബ് എഴുതുന്ന 8,9 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ആ ക്ലാസുകളിലെ പരീക്ഷകളിൽ  വിദ്യാഭ്യാസ വകുപ്പ് മാറ്റം വരുത്തിയത്. എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ 8,9 ക്ലാസുകളിലെ പരീക്ഷകൾ നടത്തുമ്പോൾ നേരിടുന്ന പ്രയാസങ്ങൾ ലഘൂകരിയ്ക്കാൻ വേണ്ടിയാണ് മാറ്റം.

  1. 06/03/2026 ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന 9ാം ക്ലാസിലെ ഒന്നാം ഭാഷപേപ്പർ | പരീക്ഷ 07/03/2026 ന് ഉച്ചയ്ക്കുശേഷം നടത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
  2. 10/03/2026 ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന 9ാം ക്ലാസ്സിലെ ഒന്നാം ഭാഷപേപ്പർ 2 പരീക്ഷ 28/03/2026 ന് ഉച്ചയ്ക്കുശേഷം നടത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
  3. 27/03/2026 ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 8ാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പരീക്ഷയും, 9ാം ക്ലാസിലെ കെമസ്ട്രി പരീക്ഷയും 31/03/2026 ന് രാവിലെ നടത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചു.

Leave a Reply

Your email address will not be published.