മുഹബത്തിന്റെ ഇഫ്താർ സംഗമമൊരുക്കി എസ്സ് എ ആർ ബി ടി എം. ഗവ: കോളേജ് കൂട്ടായ്മ

എസ്സ് എ ആർ ബി ടി എം. ഗവ: കോളേജ് മുചുകുന്ന് പ്രീഡിഗ്രീ 1991-93 ബാച്ച് കൂട്ടായ്മ ‘മുഹബത്തിന്റെ ഇഫ്താർ’ സംഗമം നടത്തി. കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടന്ന ഇഫ്താർ സംഗമം കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു കെ. ചന്ദ്രൻ ഉൽഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ അഡ്വ:പി. ടി.ഉമേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുള്ള ഇഫ്താർ സന്ദേശം നൽകി. ചടങ്ങിൽ മുൻസിപ്പൽ ചെയർമാനെയും കൗൺസിലർ അഡ്വ: പി. ടി. ഉമേന്ദ്രനെയും ആദരിച്ചു. കൂട്ടായ്മയുടെ പ്രസിഡന്റ്‌ സലാം തിക്കോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷീനപ്രജിത് സ്വാഗതവും സോന. സി. കെ. നന്ദിയും പറഞ്ഞു. അശ്വിനിദേവ്.സി, അഭിലാഷ്.ടി. കെ, സിജു. കെ. ഡി എന്നിവർ സംസാരിച്ചു. തുടർന്ന് അശ്വനി ദേവ്, ഇക്ബാൽ, മുനീർ. ഇ. കെ എന്നിവരുടെ നേതൃത്വത്തിൽ ഇശൽ ഗാനാലാപനവും അരങ്ങേറി.

Leave a Reply

Your email address will not be published.