വാഴച്ചാൽ പുകലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം. സുന്ദരൻ (46) ആണ് കൊല്ലപ്പെട്ടത്. പെരിങ്ങൽക്കുത്ത് ഡാമിന് സമീപം വനവിഭവങ്ങൾ ശേഖരിക്കാൻ പോയതിനിടെ സുന്ദരൻ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുന്ദരനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് ലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാന ആക്രമണങ്ങൾ വർധിക്കുന്നത് പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്.
