അത്തോളി : മൊടക്കല്ലൂർ എയുപി സ്കൂൾ റിട്ട. അധ്യാപിക കൂമുള്ളി “അനശ്വര”യിൽ കെ. അംബികാ ദേവി (70) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.വി. ഗംഗാധരൻ നായർ (റിട്ട. അധ്യാപകൻ മൊടക്കല്ലൂർ എ യുപി സ്കൂൾ, ജെ ആർ സി മുൻ സ്റ്റേറ്റ് കോർഡിനേറ്റർ). അച്ഛൻ: പരേതനായ അമ്പാട്ട് ഭാസ്കര മേനോൻ.
അമ്മ: പരേതയായ സരസ്വതി അമ്മ. മക്കൾ: അനുമോദ് (അധ്യാപകൻ, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ), അഞ്ജു. മരുമക്കൾ: നവീത്ത് (അധ്യാപകൻ SGM GHSS കൊളത്തൂർ), കീർത്തി. (പെരുമ്പൊയിൽ).
സഹോദരങ്ങൾ: സത്യവതി (റിട്ട. അധ്യാപിക, പെരിഞ്ഞനം), ഡോ. സോമസുന്ദരൻ (പേരാമ്പ്ര), മധുസൂദനൻ (റിട്ട. മർച്ചന്റ് നേവി), ബാലചന്ദ്രമേനോൻ (റിട്ട. ബി എസ് എൻ എൽ), ഗിരിജാദേവി (റിട്ട. അധ്യാപിക), പരേതയായ സുശീല.
