ചെങ്ങോട്ടുകാവ്: ഹിന്ദി പ്രചാരകനും അധ്യാപകനുമായ ബാബു സി അരൂർ രചിച്ച ഹിന്ദി കവിതകളുടെ സമാഹാരം” ഇമലി കാ പേഡ് ” പ്രമുഖ ഹിന്ദി സാഹിത്യകാരനും കോഴിക്കോട് സർവ്വകലാശാല ഹിന്ദി വിഭാഗം മുൻ അധ്യക്ഷനും ആയിരുന്ന ഡോ. ആർസു റിട്ട. ആകാശവാണി അസിസ്റ്റൻറ് ഡയറക്ടർ ഒ. വാസവന് നൽകി പ്രകാശനം ചെയ്തു.
വാക്കുകൾ വലിച്ചെറിഞ്ഞ് സമൂഹത്തിൽ പലരും മാലിന്യങ്ങൾ സൃഷ്ടിക്കുന്ന ഇക്കാലത്ത്
ഈ കവി രചന കളിലൂടെ വേറിട്ടുനിൽക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ആശ്രമത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ എൻ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി തസ്ലീന,ഡോ.ടി
ശിവൻകുട്ടി, അഡ്വ. ചന്ദ്രശേഖരൻ , ശിവപ്രകാശ് ചേമഞ്ചേരി, കരുണൻ മാസ്റ്റർ, സതീഷ് ബാബു മാസ്റ്റർ,പ്രജേഷ്, എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കീഴരിയൂർ ഷാജി പുസ്തകം പരിചയപ്പെടുത്തി .ബാബു സി അരൂർ മറുപടി പ്രസംഗം നടത്തി.ഷരീഫ് വി കാപ്പാട് സ്വാഗതവും,വി കൃഷ്ണദാസ് നന്ദിയും പറഞ്ഞു
