2026 നിയമസഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലയിലുള്ള വ്യക്തികളിൽ നിന്നും അഭിപ്രായം തേടാന്‍ മാനിഫെസ്റ്റോ കമ്മിറ്റി തീരുമാനിച്ചു.
മാർച്ച് 3 -ന് കോഴിക്കോട് കെ പി കേശവ മേനോൻ ഹാളിൽ വച്ച് രാവിലെ 10.30 മുതലാണ് അഭിപ്രായം തേടുന്നത്.
മാനിഫെസ്റ്റോ കമ്മിറ്റി ചെയര്മാന് ബെന്നി ബെഹനാന് എം.പി, പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ,
കമ്മിറ്റി അംഗങ്ങളായ കൊടിക്കുന്നിൽ സുരേഷ് എം പി,സി.പി ജോണ്‍, എന്‍.കെ പ്രേമചന്ദ്രന് എം.പി, എന്‍. ഷംസുദ്ദീന് എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, ഡീന്‍ കുര്യാക്കോസ് എം.പി, ജെബി മേത്തര്‍ എം.പി, അനൂപ് ജേക്കബ് എം.എല്‍.എ, ജി. ദേവരാജന്‍, രാജന് ബാബു, സലിം പി മാത്യു എന്നിവരും പി എം എ സലാം, എം കെ രാഘവൻ എം പി, എം കെ മുനീർ എം എൽ എ തുടങ്ങിയവർ പങ്കെടുക്കും.
