ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതിയായ ഇടവിളകൃഷി കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് അജയ് ബോസ് ഉദ്ഘാടനം നിർവഹിച്ചു. 100% സബ്സിഡിയിൽ കാച്ചിൽ, ചേന, ചേമ്പ്, കപ്പ എന്നീ വിത്തുകൾ അടങ്ങുന്ന കിറ്റാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത്.
വൈസ് പ്രസിഡന്റ് സുബൈദ കബീർ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശിധരൻ കുനിയിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹഫ്സ മനാഫ്, മെമ്പർമാരായ സരീഷ് കെ, ബിനേഷ് എൻ. വി,കൊയിലാണ്ടി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ – നന്ദിത വി.പി, ചേമഞ്ചേരി കൃഷി ഓഫീസർ ഹെന ഫാത്തിമ എം.വി,കൃഷി അസിസ്റ്റൻ്റ് സുഷേണൻ. എസ് എന്നിവർ സംബന്ധിച്ചു.
