ഊർജ സംരക്ഷണ മികവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ 0.9 മില്യൺ യൂണിറ്റ് വൈദ്യുതി ഉപയോഗം കുറച്ചതുൾപ്പെടെയുള്ള നേട്ടങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ചു.
