കോഴിക്കോട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ഇഫ്താർ സംഗമവും സ്നേഹാദരവും യു ഡി എഫ് ചെയർമാൻ വി ഡി ജോസഫ് ഉദ്ഘാടനം ചെയ്തു. പത്തു വർഷത്തെ ഇടതു ഭരണത്തിൽ സിവിൽ സർവീസ് അടക്കമുള്ള സർവ മേഖലകളും തകർന്നടിഞ്ഞെന്നും യു ഡി എഫിനെ അധികാരത്തിലെത്തിച്ച് കേരളത്തിനെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ ജി ഒ യു സംസ്ഥാന ഭാരവഹികളായി തെരഞ്ഞെടുക്കപ്പെട ബീന പൂവ്വത്തിൽ, സി വി ബെന്നി, ജെ ഇ ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇഷാൻ അഹ്മദ് പി എന്നിവരെ അനുമോദിച്ചു.
ജില്ലാ പ്രസിഡൻ്റ് പ്രമോദ് കുമാർ കെ കെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സബീർ സാലി എം പി, ഗിരീഷ്, ട്രഷറർ ഗിരീഷ് കുമാർ കെ, ദിനേഷ് കുമാർ എം എന്നിവർ സംസാരിച്ചു.
