കൊയിലാണ്ടി: പതിനായിരങ്ങൾ ഒത്തുകൂടുന്ന കൊല്ലം പിഷാരികാവ് ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് മുൻപേ ക്ഷേത്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് പിഷാരികാവ് ക്ഷേത്ര ഭക്തജനസമിതിയോഗം ആവശ്യപ്പെട്ടു. നിർമ്മാണത്തിലിരിക്കുന്ന ട്രീറ്റ് മെൻ്റ് പ്ലാൻ്റിൻ്റെയും ശൗചാലയത്തിൻ്റെയും പ്രവൃത്തി തടസങ്ങൾ ഒഴിവാക്കി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ഭക്തർക്ക് തുറന്നു കൊടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസൻ പനച്ചിക്കുന്ന്, എ.ശ്രീകുമാരൻനായർ, ഓട്ടൂർ ജയപ്രകാശ്, കെ.കെ. മുരളീധരൻ, ടി.ടി. നാരായണൻ, കെ.പി. സത്യൻ, വിനയൻ കാഞ്ചന, കെ.കെ. മനോജ്, എം.ടി. ഷിനിൽകുമാർ, എം.രാജീവൻ പ്രസംഗിച്ചു
