കിണറിൽ വീണ ആട്ടിൻകുട്ടികളെ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടുകൂടിയാണ് കീഴരിയൂർ പഞ്ചായത്തിലെ ആശാരിക്കണ്ടി വീട്ടിൽ ആദിലിന്റെ രണ്ട് ആട്ടിൻകുട്ടികൾ കിണറിൽ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജാഹിർ എം റസ്ക്യു നെറ്റിൽ ഏകദേശം 20 അടിയോളം ആഴമുള്ള വെള്ളമുള്ള കിണറിൽ ഇറങ്ങുകയും രണ്ട് ആട്ടിൻകുട്ടികളെയും സുരക്ഷിതമായി സേനാംഗങ്ങളുടെ സഹായത്തോടു കൂടി കരയ്ക്കത്തിക്കുകയും ചെയ്തു.
SFRO രാജുമോൻ, Fro മരായ ലതീഷ് നടുക്കണ്ടി, ജിനീഷ് കുമാർ, സുജിത് എസ് പി, ഹോംഗാർഡുമാരായ രാജേഷ് കെ പി, പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
