മിൽമ പാലിന് ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കാനായി സർക്കാർ അനുമതി തേടി മിൽമ. നിയമസഭാതെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽവരുന്നതിനു മുൻപ് വിഷയത്തിൽ അനുകൂല തീരുമാനമെടുക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം.
പാൽവില ലിറ്ററിന് 4-6 രൂപ വരെ വർധിപ്പിക്കാനായി വിദഗ്‌ധസമിതി ശുപാർശ ചെയ്തിട്ടുണ്ടായിരുന്നു. മിൽമ ആവശ്യപ്പെട്ടാൽ പാൽവില വർദ്ധിപ്പിക്കുന്നത് സർക്കാർ ആലോചിക്കുമെന്നു കഴിഞ്ഞമാസം മന്ത്രി ചിഞ്ചുറാണിയും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. സർക്കാർ അംഗീകാരം ലഭിച്ചാൽ വില വർധിപ്പിക്കും.
