ആംബുലൻസ് ഡ്രൈവർമാർക്ക് സ്വകാര്യ ആശുപത്രികൾ കമ്മീഷൻ നൽകുന്നെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ആംബുലൻസ് ഉടമസ്ഥരുടെയും ഡ്രൈവർമാരുടെയും സംഘടന രംഗത്ത്

സ്വകാര്യആശുപത്രികൾ ആംബുലൻസ് ഡ്രൈവർമാർക്ക് കമ്മീഷൻ നൽകുന്നെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ആംബുലൻസ് ഉടമസ്ഥരുടെയും ഡ്രൈവർമാരുടെയും സംഘടന രംഗത്ത്. ആരോഗ്യ വകുപ്പിലെ വീഴ്ചകൾ മറയ്ക്കാനാണ് മന്ത്രി വീണ ജോർജ് ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്നും പണം നൽകുന്നതിന് തെളിവുണ്ടെങ്കിൽ പുറത്ത് വിടണം, അങ്ങിനെ ഉണ്ടെങ്കിൽ മന്ത്രി നടപടി എടുക്കുകയാണ് വേണ്ടത്. ആംബുലൻസ് ഉടമകളെ മന്ത്രി അപമാനിക്കുകയാണ് ചെയ്തത്. മന്ത്രിയെ നേരിട്ട് കണ്ടു പ്രതിഷേധം അറിയിക്കും. രോഗിയെ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്യാറുള്ളത്. പിന്നീട് ഡോക്ടർ നിർദേശിക്കുന്ന ഹോസ്പിറ്റലിലേക്ക് മാറ്റും. ഏത് ആശുപത്രിയിൽ എത്തിക്കണം എന്ന് ആംബുലൻസ് ഡ്രൈവർ അല്ല തീരുമാനിക്കുന്നത് എന്നും സംഘടന പ്രതിനിധി വ്യക്തമാക്കി. 

‘ആംബുലൻസ് ഡ്രൈവർമാർക്ക് ആശുപത്രികൾ അയ്യായിരം രൂപ വരെ നൽകുന്നുണ്ട്. പത്ത് രോഗികളെ എത്തിച്ചാൽ ആംബുലൻസ് ഡ്രൈവർമാർക്ക് 50,000 രൂപ ലഭിക്കും. രോഗികളുടെ ബില്ലിൽ നിന്നാണ് ആശുപത്രികൾ ഈ തുക തിരിച്ച് ഈടാക്കുന്നത്. കേരളത്തിന്റെ ആരോഗ്യ മേഖലയിലേക്ക് സ്വകാര്യ ആശുപത്രികളിൽ വൻതോതിൽ നിക്ഷേപം നടത്തിയത് ആഗോള മരുന്ന് കമ്പനികളാണ്. 80 ഉം 90 ഉം ശതമാനം ഓഹരി നിക്ഷേപം നടത്തിയ ഈ കമ്പനികൾ മറ്റ് സംസ്ഥാനങ്ങളിൽ ബെഡ് ഒന്നിന് ഒന്നര കോടി രൂപയാണ് നിക്ഷേപം നടത്തിയത്.’ എന്നാൽ കേരളത്തിൽ രണ്ടര കോടി രൂപയാണ് ഇവർ നിക്ഷേപിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published.