പ്രീമിയർ കൗണ്ടറുകൾ മോടിപിടിപ്പിക്കാൻ ഒരുങ്ങി ബെവ്കോ

സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ കൂടുതൽ സ്മാർട്ടാക്കാനും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനുമായി പ്രീമിയർ കൗണ്ടറുകൾ മോടിപിടിപ്പിക്കാൻ ബെവ്കോ ഒരുങ്ങുന്നു. മദ്യ കമ്പനികൾക്ക് കൗണ്ടറുകളിൽ പരസ്യം നൽകാൻ അവസരം നൽകുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം ഉപയോഗിച്ച് ഷോപ്പുകൾ എയർകണ്ടീഷൻ ചെയ്യാനാണ് കോർപ്പറേഷന്റെ പദ്ധതി.

പുതിയ പരിഷ്കാരം അനുസരിച്ച് കമ്പനികൾക്ക് മദ്യം സൂക്ഷിക്കുന്ന റാക്കുകൾ സ്പോൺസർ ചെയ്യാവുന്നതാണ്. ഈ റാക്കുകളിൽ കമ്പനിയുടെ പേര് പ്രദർശിപ്പിക്കാനും തങ്ങളുടെ ബ്രാൻഡുകൾ മുൻനിരയിൽ വയ്ക്കാനും അനുമതിയുണ്ടാകും. മദ്യ കമ്പനികളിൽ നിന്നുള്ള ഇത്തരത്തിലുള്ള സ്പോൺസർഷിപ്പിലൂടെയും പരസ്യ വരുമാനത്തിലൂടെയും അധിക സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ ഔട്ട്ലെറ്റുകളുടെ നിലവാരം ഉയർത്താനാണ് ബിവറേജസ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published.