പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തുറന്നുകാട്ടി കോഴിക്കോട്ട് ഡിവൈഎഫ്ഐ നുണ പറയൽ മത്സരം സംഘടിപ്പിച്ചു

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നുണ പറയലിനെ തുറന്നുകാട്ടിക്കൊണ്ട് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ നുണ പറയൽ മത്സരം സംഘടിപ്പിച്ചു നിരവധി പേർ മത്സരത്തിൽ പങ്കെടുത്തു. പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ എൽ ജി ലിജീഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് കെ അരുൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദിപു പ്രേംനാഥ്, കെ എം നിനു, ജില്ലാ ജോയിൻ സെക്രട്ടറി ടി.അതുൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ആർ ഷാജി, എം വി നീതു എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം വേദിയിൽ വെച്ച് തന്നെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് നിർവഹിച്ചു.

Leave a Reply

Your email address will not be published.