ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. പത്താം ബ്ലോക്കിലെ അനീഷ് ആണ് മരിച്ചത്. പുലർച്ചെ നാലുമണിയോടെയാണ് ദാരുണ സംഭവം.
വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അനീഷിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അനീഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രദേശത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാന ആക്രമണം രൂക്ഷമാകുന്നതായി നാട്ടുകാർ ആശങ്കപ്പെടുന്നു. ഇതിന് മുൻപ് ആറളം ഫാമിൽ നടന്ന കാട്ടാന ആക്രമണങ്ങളിൽ രണ്ടുപേർ മരണപ്പെട്ടിരുന്നു.
