കൊയിലാണ്ടി :കാപ്പാട് മുനമ്പത്ത് ഭാഗത്തെ കൈപ്പുഴ ബണ്ടിന് സമീപത്ത് നിന്ന് മനുഷ്യൻറെ തലയോട്ടിയുടെ ഭാഗം കണ്ടെത്തി. മീൻ പിടിക്കാനായി വീശിയ വലയിൽ തലയോട്ടി കുടുങ്ങുകയായിരുന്നു തുടർന്ന് കാപ്പാട് പോലീസ് സ്റ്റേഷനിൽ പ്രദേശവാസികൾ വിവരമറിയിക്കുകയായിരുന്നു. അവിടെന്നെത്തിയ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് കാവലുണ്ട്, കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയാൽമാത്രമേ മറ്റു നടപടികൾ സ്വീകരിക്കുകയുള്ളൂ നിരന്തരമായി മീൻ പിടിക്കാൻ വല വീശുന്ന സ്ഥലമാണ് ഇതൊന്നും സമീപ ദിവസങ്ങളിൽ ആരോ തലയോട്ടി ഇവിടെ ഉപേക്ഷിച്ചത് ആകാമെന്നാണ് നാട്ടുകാരുടെ അഭിപ്രായം കോസ്റ്റ് ൽ പോലീസിനെ , വിവരമറിയിച്ചെങ്കിലും,കൊയിലാണ്ടി പോലീസ് ആണ് മേൽ നടപടികൾ സ്വീകരിക്കേണ്ടതെന്നാണ് , കോസ്റ്റൽ പോലീസിൽനിന്ന് നാട്ടുകാർക്ക് ലഭിച്ച വിവരം
