സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കോഴിക്കോട് ജില്ലക്ക് ഒന്നാം സ്ഥാനം. ഹരിത ബൂത്തുകൾ, മാലിന്യത്തിന്റെ അളവ് കുറക്കൽ, എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ, വിവിധ ക്യാമ്പയിനുകൾ, സമൂഹ മാധ്യമ ഇടപെടൽ എന്നിവ വിലയിരുത്തിയാണ് സംസ്ഥാന ശുചിത്വ മിഷന്റെ അവാർഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനിൽനിന്ന് ജില്ലാ ശുചിത്വ മിഷൻ കോഓഡിനേറ്റർ ഇ ടി രാകേഷ് ഏറ്റുവാങ്ങി. സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജറോമിക് ജോർജ് അധ്യക്ഷനായി. ശുചിത്വ മിഷൻ എക്സികുട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, അഡ്വ. ജി കെ സുരേഷ് കുമാർ, പി എസ് രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
