പേരാമ്പ്ര :എടവരാട് തട്ടാരത്തു ഗോപാലകുറുപ്പ് (94) അന്തരിച്ചു. എടവരാട്ടെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. പിതാവ് :ഒതയോത്തു രാവുണ്ണിനായർ. മാതാവ് :ചെറുവത്ത് ചിരുതേയി അമ്മ. ഭാര്യ: ചാലക്കോത്തു ശാരദ അമ്മ. മക്കൾ: ടി .സജീവൻ, (റിട്ട. ഡി. വൈ. എസ്. പി), ടി. രാജീവൻ, ടി. ഷീജ (അധ്യാപിക കൊയിലാണ്ടി ആർട്സ് കോളേജ്). മരുമക്കൾ: എൻ. സുജിത്ര( ടീച്ചർ വള്ളത്തോൾ സ്കൂൾ തിരൂർ ), പ്രവിത, ഗിരീഷ് കെ (റിട്ട.ടീച്ചർ ബി ഇ എം യു പി സ്കൂൾ കൊയിലാണ്ടി). സഹോദരങ്ങൾ, ഒതയോത്ത് പത്മനാഭകുറുപ്പ്, ദാക്ഷായണി അമ്മ, കുഞ്ഞികൃഷ്ണ കുറുപ്പ്, പരേതരായ നാരായണ കുറുപ്പ്, ദാമോദരകുറുപ്പ്. സഞ്ചയനം മാർച്ച് 1 ന്.
