ആരോഗ്യമന്ത്രി എതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡൻറ് അതുൽ ഉൾപ്പെടെ അക്ഷയ്, മുബാസ്, യാസിൻ, ബിദുൽ എന്നിവരെയാണ് മാർച്ച് 12 വരെ റിമാൻഡ് ചെയ്തത്. ഇവർക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. മന്ത്രിയെ എംആർഐ സ്കാൻ അടക്കമുള്ള വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വാഹനം തടഞ്ഞ സംഭവത്തിൽ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയും കേസെടുത്തു. കണ്ണൂർ ടൗൺ പോലീസ് 10 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ വൈകിട്ട് എകെജി ആശുപത്രി പരിസരത്ത് നടന്ന പ്രതിഷേധത്തിനിടെ മന്ത്രിയുടെ വാഹനത്തിന് മുന്നിലുണ്ടായിരുന്ന ദേശീയ പതാക സ്ഥാപിച്ച പോസ്റ്റ് നശിപ്പിച്ചെന്ന പരാതിയിലാണ് നടപടി.
ഇതിനിടെ, മന്ത്രി വീണാ ജോർജിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് കെഎസ്‌യു ജില്ലാ പ്രസിഡൻറ് അടക്കം അഞ്ച് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് എടുത്തതായി പോലീസ് അറിയിച്ചു.
