അൻഷിത്ത് ഉള്ളിയേരിയും സുമേഷ് അയിരൂരും പുരസ്ക്കാത്തിന്റെ നിറവിൽ……..

ഉള്ളിയേരി: തിരുവനന്തപുരം ആസ്ഥാനമായ തെക്കൻ സ്റ്റാർ മീഡിയ ആൻഡ് ഡ്രാമ ആൻഡ് ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ 2025 വർഷത്തെ പുരസ്ക്കാരങ്ങൾ ഉള്ളിയേരി സ്വദേശി അൻഷിത്തിന്. രചനയും സംഗീത നിർവ്വഹണവും ആത്മാനുരാഗം എന്ന ആൽബത്തിന്. ആൽബത്തിലെ ഗാനം ആലപിച്ചത് പ്രശസ്ത പിന്നണി ഗായകൻ സുമേഷ് ആയിരൂരാണ്. ആലാപന ശൈലി കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ കലാക്കാൻ അദ്ദേഹത്തിനും മികച്ച മെയിൽ സിംഗർ എന്ന പുരകാരവും ലഭിച്ചു. കഴിഞ്ഞ കോവിഡ് കാലം സർഗാത്മകമാക്കാൻ കവിതാ രചനയിൽ മുഴുകിയിരിക്കുകയായിരുന്നു ഉള്ള്യേരിക്കാരൻ അൻഷിത്ത്.ഒട്ടനവധി കവിതകൾ എഴുതയും നിരവധി ആൽബങ്ങൾ നിർമ്മിക്കുകയും രചന സംഗീതം സംവിധാനം എന്നീ മേഖലയിലൂടെ കടന്നുവരുന്ന കലാക്കാരൻ. ഗാനമേള സ്റ്റേജുകളിൽ പാടിയ ഈ കലാകാരൻ കവിതയിലേക്കും ഗാന രചനയിലേക്കും തിരിയുന്നത് തികച്ചും യാദൃച്ഛികമായിട്ടാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻമാസ്റ്റർ രചനയെ പ്രോത്സാഹിപ്പിച്ചിരുന്നു. തിരുവനന്തപുരം ആസ്ഥാനമായ തെക്കൻ സ്റ്റാർ മീഡിയ ആൻഡ് ഡ്രാമ ആൻഡ് ഫിലിം സൊസൈറ്റിയുടെ കഴിഞ്ഞ രണ്ട് വർഷത്തെ അവാർഡ് കരസ്ഥാമാകുവാൻ സാധ്യമായി. ചെണ്ട, മേള കുഴൽ എന്നീ വാദ്യോപകരണങ്ങളിൽ പ്രാവിണ്യം തെളിയിച്ചു വരുന്നു. അവാർഡ് ഫിബ്രവരി15 ന് തിരുവനന്തപുരം വൈലോപ്പിളി സംസ്തൃതി ഭവനിൽവച്ച് പ്രശ്സത സിനിമാ പ്രവർത്തകരിൽ നിന്നുംപുരസ്ക്കാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.