രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ കേരളത്തിൽ

കേരളം നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കെ, കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ കേരളത്തിൽ എത്തും. രാഹുല്‍ഗാന്ധി രണ്ടു ഘട്ടങ്ങളിലായി കേരളം സന്ദര്‍ശിക്കും. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യ സന്ദര്‍ശനം നടത്തുക. മാര്‍ച്ച് ആറ്, ഏഴ് തീയതികളിലായിരിക്കും രണ്ടാം സന്ദർശനം.

25-ന് എത്തുന്ന അദ്ദേഹം 26-ന് കണ്ണൂരില്‍ കര്‍ഷകരുമായി ആശയവിനിമയം നടത്തും. വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനവും യുഡിഎഫിലെ കക്ഷിനേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഈ ദിവസങ്ങളില്‍ നടക്കും.

പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയുടെ സമാപനത്തിന് മാര്‍ച്ച് ആറിന് എത്തുന്ന അദ്ദേഹം കൊല്ലത്ത് ശിവഗിരിമഠം സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.

Leave a Reply

Your email address will not be published.