കൊയിലാണ്ടി ഏഴുകുടിക്കലിൽ ക്ഷേത്ര പൂജാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് എസ് ഡിപിഐക്കാർക്ക് ഏഴ് വർഷം കഠിനതടവും പിഴയും. 2022 ഫെബ്രുവരി 9 ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന അർഷിതിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോഴിക്കോട് രണ്ടാം അഡീഷണൽ സെഷൻസ് ജില്ലാ കോടതി ജഡ്‌ജ് പി. സെയ്‌തലവി ശിക്ഷ വിധിച്ചത്.
എടക്കുളം കവലാട് സ്വദേശികളായ മുഹമ്മദ് അലി എന്ന ജാക്കി, ഷബീബ് വി.എം. എന്നിവരെയാണ് ഏഴ് വർഷം കഠിന തടവിനും അമ്പതിനായിരം രൂപ വീതം പിഴയടയ്ക്കാനും വിധിച്ചത്. വീഴ്‌ച വരുത്തിയാൽ മൂന്ന് മാസം അധിക തടവിനും ശിക്ഷ വിധിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികളെ ഇറക്കി തൻ്റെ ഓട്ടോയിൽ തിരികെ വരികയായിരുന്ന അർഷി തിനെ രാഷ്ട്രീയ വിരോധം വച്ച് തീരദേശ റോഡിൽ കാവലാട് വെച്ച് ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ എസ്‌ഡിപിഐ ക്രിമിനലുകളായ ഇവർ അർഷിതിനെ ഇരുമ്പ് പൈപ്പ്, ഇടിക്ക ട്ട എന്നിവകൊണ്ട് അക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്സ്. എസ്‌ഡിപിഐകാർ കൊയിലാണ്ടി ഹാർബറിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നാട്ടുകാർ പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്നാണ് അർഷിതിനെ അക്രമി സംഘം അക്രമിച്ചത്.
