ഒമാനില്‍ വാഹനാപകടം കോഴിക്കോട് ബേപ്പൂർ സ്വദേശികള്‍ക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിലെ അൽ വുസ്ത മഹൂത്ത് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ഷജിത് കുമാർ (55), സഹോദരന്റെ മകൻ ആകാശ് ജിത്തു (25) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ നടക്കാനിറങ്ങിയ ഇവരെ നിയന്ത്രണം വിട്ട വാൻ ഇടിച്ചുവീഴ്ത്തുകയായിരുന്നു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് പിക്കപ്പ് വാനിന് നിയന്ത്രണം നഷ്ടപ്പെടുകയും കാൽനടയാത്രക്കാരായിരുന്ന ഇരുവരെയും ഇടിക്കുകയുമായിരുന്നു എന്നാണ് വിവരം.

കോഴിക്കോട് ബേപ്പൂർ കറുവാഞ്ചേരി സവന്ന നിവാസിൽ വേലായുധന്റെയും ശ്രീമതിയുടെയും മകനാണ് ഷജിത് കുമാർ. ബേപ്പൂർ ബി.സി. റോഡിലെ സവന്ന നിവാസിൽ പ്രജിത് കുമാറിന്റെയും ജിഷയുടെയും മകനാണ് ആകാശ് ജിത്തു.

മൃതദേഹങ്ങൾ സിനാവ് സമദ്ഷാൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.