തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന മൂന്ന് പ്രധാന ട്രെയിനുകൾക്ക് കൂടി അധിക സ്റ്റോപ്പുകൾ അനുവദിച്ചു. ഹസ്രത് നിസാമുദ്ദിൻ എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് പുതുതായി സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദീനിലേക്കുള്ള ഹസ്രത് നിസാമുദ്ദിൻ എക്സ്പ്രസിന് ഇനി മുതൽ ചെങ്ങന്നൂരിലും സ്റ്റോപ്പ് ഉണ്ടാകും. നാഗർകോവിൽ–മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ടയിലും വടകരയിലും പുതുതായി സ്റ്റോപ്പ് അനുവദിച്ചു.
അതേസമയം, തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന അന്ത്യോദയ എക്സ്പ്രസ് ഇനി തലശേരിയിലും നിർത്തും.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും സഹമന്ത്രി ജോർജ് കുര്യനും ആണ് പുതിയ സ്റ്റോപ്പുകൾ സംബന്ധിച്ച വിവരം അറിയിച്ചത്.
