കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ ഭഗവതി ക്ഷേത്ര മഹോൽസവം മാർച്ച് 8 മുതൽ 15 വരെ ആഘോഷിക്കും. മാർച്ച് 8 ന് രാവിലെ 5.30 ന് കൊടിയേറ്റം. രാത്രി. 7.30 ന് വാളകം കൂടൽ, മാർച്ച് 9 ന് രാത്രി 7 30 ന് കെ.എൻ രാധാകൃഷ്ണൻ മാസ്റ്ററുടെ പ്രഭാഷണം മാർച്ച് 10 ന് രാത്രി. 7.30 ന് പ്രഭാഷണം പ്രമോദ് ഐക്കരപ്പടി. മാർച്ച് 11 ന് രാത്രി 7.30 കഥകളി.
മാർച്ച് 12 രാത്രി 7.30 ന് വില്ലടിച്ചാൻ പാട്ട്. രാത്രി 9.30 ന് സ്മൃതിലയം ഗാനമേള. മാർച്ച് 13 ചെറിയ വിളക്ക്. രാത്രി 7.30 ന് തായമ്പക ചിറക്കൽ നിധീഷ്. രാത്രി. 9.30 ന് നാടൻ പാട്ട്. മാർച്ച് 14 ന് വലിയ വിളക്ക്. വൈകീട്ട് 4 മുതൽ ആഘോഷ വരവുകൾ. വൈകുന്നേരം 5 ന് ശീവേലി. രാത്രി 7.30 ന് ഇരട്ട തായമ്പക രാജപ്പൻ മാരാർ, ചെറുതാഴം വിഷ്ണുരാജ്. രാത്രി. 9.30 പിന്നണിഗായകർ അണിനിരക്കുന്ന ഗാനമേള. രാത്രി. 1.20 ന് നാന്ദകം എഴുന്നളളിപ്പ്, മാർച്ച് 15 ന് താലപ്പൊലി. രാത്രി 7 മണിക്ക് നാന്ദകത്തോടു കൂടി താലപ്പൊലി എഴുന്നള്ളിപ്പ്.
