കൂരാച്ചുണ്ട് : പഞ്ചായത്തിൽ 2026 – 27 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന പദ്ധതികൾക്ക്
അന്തിമരൂപം തയ്യാറാക്കുന്നതിന്റെ ഭാഗമായി നടന്ന വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ പദ്ധതികളെക്കുറിച്ച് വിവരിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ചെറിയാൻ അറയ്ക്കൽ, ബിന്ദുമോൾ തോമസ്, ഡാർളി പുല്ലംകുന്നേൽ , ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അരുൺ ജോസ്, കെ.കെ.ബാബു, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ.കെ.അമ്മദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ.ജെ.ആൻസമ്മ, വികെ ഹസീന, പ്രബീഷ് താളിയോത്ത്, ജോസ് വെളിയത്ത്, സണ്ണി ജോസഫ്, റസീന യൂസഫ്, ജലീൽ കുന്നുംപുറത്ത്, എൻകെ കുഞ്ഞമ്മത്, ബിന്ദു ആനിക്കാട്ട്, സിഡിഎസ് ചെയർപേഴ്സൺ സുനിത കുബ്ലംതടത്തിൽ, പ്ലാനിങ്ങ് റിസോഴ്സ് പേഴ്സൺ സന്ദീപ് കളപ്പുരക്കൽ എന്നിവർ സംസാരിച്ചു.
