അകലാപ്പുഴ ജലാശയം കേന്ദ്രീകരിച്ച് ജല ടൂറിസം പദ്ധതികള്‍ക്ക് അനന്ത സാധ്യത

കീഴരിയൂര്‍ പൊടിയാടി തുറയൂര്‍ റോഡ് വശത്തെ അകലാപ്പുഴയോരം കേന്ദ്രീകരിച്ച് ജല വിനോദ ടൂറിസം പദ്ധതികള്‍ക്ക് അനന്ത സാധ്യത. തിക്കോടി, പുറക്കാട് ഭാഗത്ത് ഒട്ടെറെ ഉല്ലാസ ബോട്ടുകളും ഹൗസ്‌ബോട്ടുകളും ഉണ്ടെങ്കിലും കീഴരിയൂര്‍ ഭാഗത്ത് ജല വിനോദ പദ്ധതികള്‍ വേണ്ടത്ര വികസിച്ചിട്ടില്ല. പൊടിയാടി ഭാഗത്ത് മാത്രമാണ് ഇപ്പോള്‍ ഉല്ലാസ ബോട്ട് സര്‍വീസ് ഉളളത്. ഉല്ലാസ ബോട്ട്, ശിക്കാര ബോട്ട്, ഹൗസ് ബോട്ടുകള്‍ എന്നിവ സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതലായി ആരംഭിച്ചാൽ ധാരാളം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും.
കീഴരിയൂര്‍ പഞ്ചായത്ത് ഓഫീസ് നിന്നാരംഭിക്കുന്ന പൊടിയാടി റോഡ് മടയ്ക്കല്‍, മുറിനടയ്ക്കല്‍ പാലങ്ങള്‍ കടന്ന് പയ്യോളി അങ്ങാടി പരിസരത്താണ് എത്തുക. ഇതുവഴിയുളള യാത്ര ഏറെ ഹൃദ്യമാണ്. കായല്‍പരപ്പ് പോലെ തോന്നിപ്പിക്കുന്ന ഇവിടുത്തെ ജലാശയം കേന്ദ്രീകരിച്ച് ജല ടൂറിസം വികസനത്തിന് വലിയ സാധ്യതകളാണ് ഉളളത്.

പേരാമ്പ്ര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശമാണിത്. പയ്യോളി അങ്ങാടിയില്‍ നിന്ന് തെക്കോട്ട് സഞ്ചരിച്ചാല്‍ ഏകദേശം ആറ് കിലോമീറ്റര്‍ കൊണ്ട് കീഴരിയൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപമെത്താം. അവിടെ നിന്ന് കൊല്ലം നെല്യാടി റോഡ് വഴി കൊയിലാണ്ടിയ്ക്കുമെത്താം. കീഴരിയൂര്‍ പൊടിയാടി റോഡിലെ നടയ്ക്കല്‍,മുറി നടയ്ക്കല്‍ പാലങ്ങളും ആകര്‍ഷകമാണ്. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന തെങ്ങിന്‍ത്തോപ്പുകളും ഇടതോടുകളും കൊതുമ്പ് തോണികളും ആരെയും വിസ്മയിപ്പിക്കും.

Leave a Reply

Your email address will not be published.