വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് രണ്ടു പേര്‍ മരിച്ചു

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ 2 പേര്‍ മരിച്ചു.  ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്. ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾക്ക് മേലേക്കാണ് കോൺക്രീറ്റ് പാളി തകർന്നുവീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാല് തൊഴിലാളികളെ മറ്റ് തൊഴിലാളികൾ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരും ഫയർഫോഴ്‌സും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒട്ടനവധി ഇരുചക്ര വാഹനങ്ങൾ ഇതിനടിയിലായിട്ടുണ്ട്.

Leave a Reply

Your email address will not be published.