കെ.വി.എം. കൊയിലാണ്ടി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

ജനങ്ങളുടെ കടങ്ങൾ എഴുതി തളളുക, ജനങ്ങൾക്ക് കടം വരാത്ത സാമൂഹ്യ സാഹചര്യം സാധ്യമാക്കുക, ജനങ്ങളുടെ വീടും, സ്ഥലവും ജപ്തിയും, ലേലവും ചെയ്യുന്നത് തടയുക, ജപ്തി ചെയ്ത കിടപ്പാടങ്ങൾ തിരിച്ചു പിടിക്കുക, ജനങ്ങളുടെ ചോര ഊറ്റി കുടിച്ചു കൊണ്ടിരിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളെയും ബ്ലേഡ് മാഫിയകളെയും നിരോധിക്കുക എന്നിവ ഉയർത്തിപ്പിടിച്ചു കൊണ്ട് കൊയിലാണ്ടി സിവിൽ സ്റ്റേഷനിലേക്ക് കെ.വി.എം. കൊയിലാണ്ടി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. കെ.പി.കെ. കാരശ്ശേരി അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ: പ്രസിഡന്റ് ഉഘാടനം ചെയ്തു. ജില്ലാ സിക്രട്ടറി സജീവൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സിക്രട്ടറി അരൂഷ്കാ രായ് സി.എച്ച് ബാബു, പുഷ്പരാജ്, വി.ടി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.