പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ

വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി ച്യവനപ്പുഴ മുണ്ടാേട്ട് പുളിയപറമ്പ് ഇല്ലത്ത് കുബേരൻ സോമയാജിപാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റം, തുടർന്നു സമൂഹ സദ്യ, വൈകുന്നേരം തോറ്റം, കലാമണ്ഡലം ഗൗതം മാരാരുടെ തായമ്പക, മനു പ്രസാദ് വയനാടിന്റെ നേതൃത്വത്തിൽ മേളം, നാടകം – യാനം.

മൂന്നിന് വിഷ്ണു കൊരയങ്ങാടിൻ്റെ തായമ്പക, പോലൂർ കൃഷ്ണദാസിൻ്റെ നേതൃത്വത്തിൽ മേളം, പരദേവത ക്ഷേത്രത്തിൽ കോമരം കൂടിയ വിളക്ക്.

നാലിന് കോട്ടപ്പുറം കുടവരവ് അരങ്ങോല വരവ് കലാമണ്ഡലം അരുൺ കൃഷ്ണൻ മാരാരുടെ തായമ്പക, ത്രിലോക് കളരിപ്പയറ്റ് സംഘത്തിന്റെ കളരിപ്പയറ്റ്, അലോഗ്ദാസ് മേലൂരിന്റെ തായമ്പക, വിയൂർ വിഷ്ണു ക്ഷേത്രത്തിലേക്ക് മുല്ലക്കാൻ പാട്ടിഴുന്നള്ളത്ത്, പാണ്ടിമേളം, പരദേവതാ ക്ഷേത്രത്തിൽ തേങ്ങയറും പാട്ടും.

അഞ്ചിന് മുചുകുന്ന് പത്മനാഭൻ്റെ ഓട്ടൻ തുള്ളൽ, കണലാടി വരവ്, ചെറുതായം വിഷ്ണുരാജിൻ്റെ തായമ്പക, കൈരളി മെഗാ നൈറ്റ്. ആറിന് പുലർച്ചെ നെയ്യാട്ടം, ഭജനാമൃതം, ആനയൂട്ട്, കഴകത്ത് വരവ്, ഉച്ച ഗുരുതി, ആഘോഷ വരവുകൾ, ഭഗവതിത്തിറ, തട്ടാൻ കണ്ടി ഭഗവതി ക്ഷേത്രത്തിൽ നിന്നും തിടമ്പ് വരവ്, ആൽത്തറ വരവ്, പൊതുജന കാഴ്ച വരവ്, തണ്ടാൻ വരവ്, താലപ്പൊലി, പരദേവതക്ക് നട്ടത്തിറ, പഠന സഹായ നിധി വിതരണം, ഗ്രാൻഡ് ഇവൻറ് കാലിക്കറ്റിന്റെ മ്യൂസിക്കൽ നൈറ്റ് 2-കെ. 26, തിറകൾ, കനലാട്ടം.

മാർച്ച്ഏഴിന് കാളിയാട്ട പറമ്പിൽ ഗുരുതി, മലക്കളി, വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലേക്ക് ആറാട്ടിന് എഴുന്നള്ളത്ത്, ചൊവ്വല്ലൂർ സുനിലിൻ്റെ നേതൃത്വത്തിൽ പാണ്ടിമേളം, സോപാന നൃത്തം, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടാവും.

പത്രസമ്മേളനത്തിൽ ക്ഷേത്രാഭിവൃദ്ധി കമ്മിറ്റി പ്രസിഡൻ്റ് എം.പി. രാമചന്ദ്രൻ, സെക്രട്ടറി പി.കെ. ബാബുരാജ്, ട്രഷറർ എം.പി. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.