ഗ്രന്ഥശാലാ സംഘം റിപ്പബ്ലിക് സദസ്സിൻ്റെ ഭാഗമായി, മൂടാടി കേളപ്പജി സ്മാരക വായനശാല സംഘടിപ്പിച്ച കാവ്യാലാപന – ദേശഭക്തിഗാന സദസ്സ്, കവിയും, ഗാനരചയിതാവും, സംഗീത സംവിധായകനും ഗായകനും ആയ എ.വി.
ശശികുമാർ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാലാ സംഘം മേഖല കൺവീനർ കെ.കെ. ശശി, വി.വി. ബാലൻ, ഒ.ടി. വിജയൻ, പ്രകാശൻ പി.കെ., രഘു
എന്നിവർ ചടങ്ങിൽ സംസാരിച്ചു. എ.വി. ശശികുമാർ രചിച്ച ‘ഭരണഭാഷയായ നമ്മുടെ മലയാളം’ എന്ന പുസ്തകം
ലൈബ്രറിയൻ കിഴക്കയിൽ കൃഷ്ണൻ ഏറ്റുവാങ്ങി.
