സൈമ ലൈബ്രറി & റീഡിംഗ് റൂം ചെങ്ങോട്ടുകാവ് വളപ്പിൽ ബാലൻ മാസ്റ്റർ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി. എ സുരേഷ് സ്വാഗതം പറഞ്ഞു. ഇ കെ ബാലൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ഭാസ്കരൻ ഫോട്ടോ അനാച്ഛാദനവും അനുസ്മരണ പ്രഭാഷണവും നടത്തി. ഇ കെ ശ്രീനിവാസൻ, കെ രമേശൻ, കെ അശോകൻ മാസ്റ്റർ, പി കെ ബാലകൃഷ്ണൻ കിടാവ്, ചാലിൽ സോമൻ മാസ്റ്റർ, പി ശ്രീധരൻ മാസ്റ്റർ,ആർ രാധാകൃഷ്ണൻ മാസ്റ്റർ, സന്തോഷ് നിടൂളി, വി പി പ്രമോദ്,രാഖേഷ് പുല്ലാട്ട്, ഡോ. പി.കെ. ഷാജി തുടങ്ങിയവർ സംസാരിച്ചു.
