ഒള്ളൂരിടം പരദേവതാ ക്ഷേത്രം വേട്ടയ്ക്കൊരുമകൻ പാട്ടും വിളക്ക് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പന്ന്യം വള്ളി ഇല്ലത്ത് കുമാരൻ ഭട്ടതിരിപ്പാടിൻ്റെ നേതൃത്വത്തിൽ കൊടിയേറ്റം നടത്തി. ഫെബ്രുവരി 26 ന് 7 മണിക്ക് കലാസന്ധ്യ, 27 ന് വൈകീട്ട് 6 മണിക്ക് ഡോ വി കെ ദിപേക്ഷിൻ്റെ പ്രഭാക്ഷണം, 28 ന് ഉച്ചക്ക് പ്രസാദ ഊട്ട്. വൈകീട്ട് താലപ്പൊലി, തായമ്പക തിരുവാതിരക്കളി, മുല്ലക്കാപാട്ടിന് എഴുന്നള്ളിപ്പ്. മാർച്ച് ഒന്നിന് പുലർച്ചെ ഒരു മണി തേങ്ങയേറ് തുടർന്ന് വാളകം കൂടൽ.
