കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവം മാർച്ച്‌ 27 മുതൽ ഏപ്രിൽ 3 കൂടി ചെറിയ വിളക്ക് ഏപ്രിൽ 1വലിയ വിളക്ക് ഏപ്രിൽ 2 കാളിയാട്ടം ഏപ്രിൽ 3

കൊയിലാണ്ടി: ഉത്തര മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് തിയ്യതി കുറിച്ചു. കാളിയാട്ട മഹോത്സവത്തിന് മാര്‍ച്ച് 27 ന് കൊടിയേറും. ഏപ്രില്‍ ഒന്നിന് ചെറിയ വിളക്ക് രണ്ടിന് വലിയ വിളക്കും മൂന്നിന് കാളിയാട്ടവുമാണ്. ഞായറാഴ്ച രാവിലെ പൊറ്റയില്‍ നമ്പീശന്റെ കര്‍മ്മികത്വത്തിലാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്. ചടങ്ങില്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഇ.അപ്പുകുട്ടി നായര്‍,ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍,ദേവസ്വം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.