കൊയിലാണ്ടി: വിയ്യൂർ – പുളിഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ കനലാട്ട മഹോത്സവത്തോടനുബന്ധിച്ച് പ്ലാവ് കൊത്തൽ ചടങ്ങ് നടന്നു. മാർച്ച് 2 മുതൽ 7 വരെ നടക്കുന്ന ഉത്സവത്തിന് 100കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ കൊടക്കാട്ടുംമുറി ഗായത്രി എന്നവരുടെ വീട്ടു പറമ്പിൽ നിന്നാണ് കനലാട്ടത്തിനായുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നത്. മാർച്ച് 2ന് കാലത്ത് മുതിരപ്പറമ്പത്ത് എന്ന വീട്ടുപറമ്പിൽ നിന്നും കൊടിയേറ്റത്തിനുള്ള മുള മുറിക്കൽ ചടങ്ങ് നടക്കും.
പടം. കൊയിലാണ്ടി വിയ്യൂർ-പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി പ്ലാവു കൊത്തൽ കർമ്മം നടക്കുന്നു
