അഡ്വ.പി.ശങ്കരൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ചു

/

.മുൻകൊയിലാണ്ടി നിയോജക മണ്ഡലം കോൺഗ്രസ് കമ്മറ്റി ട്രഷററും കൊയിലാണ്ടി സർവ്വീസ് കോ ഓപ്പറേറ്റീവ് ബേങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവിടങ്ങളിലെ ലീഗൽ അഡ്വൈസറും, കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡന്റുമായിരുന്ന അഡ്വ.പി.ശങ്കരൻ നായരുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അജയ് ബോസ് അധ്യക്ഷം വഹിച്ചു. വാഴയിൽ ശിവദാസൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് മാടഞ്ചേരി സത്യനാഥൻ, സജീവൻ പൂക്കാട്, അവണേരി ശങ്കരൻ ,അബ്ദുൾ ഹാരീസ്, ബാലൻ, എന്നിവർ സംസാരിച്ചു. അനിൽ പാണലിൽ സ്വാഗതവും ഷബീർ എ ളവനക്കണ്ടി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.