കുനിയിൽ തെരു- മഹാഗണപതി ഭഗവതി ക്ഷേത്രോത്സവം

അത്തോളി :കുനിയിൽ തെരു മഹാ ഗണപതി -ഭഗവതി ക്ഷേത്രോത്സവം
ഭക്തി സാന്ദ്രമായി. ശനിയാഴ്ചയായിരുന്നു പ്രധാന ഉത്സവം . രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെയായിരുന്നു തുടക്കം. വൈകീട്ട് ആറിന് ഭഗവതി ക്ഷേത്രത്തിൽ നിന്നും കുനിയിൽ തെരു ഗണപതി ക്ഷേത്രത്തിലേക്ക് ദീപാരാധന എഴുന്നള്ളത്ത് നടന്നു. ഞായറാഴ്ച രാവിലെ ആറിന് ഇളനീരാട്ടം വൈകീട്ട് ഭഗവതി ക്ഷേത്രത്തിൽ ഗുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published.