കോടിക്കണക്കിന് രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദി പിടികൂടി

കൊയിലാണ്ടി: കോടിക്കണക്കിന് രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദി പിടികൂടി. നന്തി ഇരുപതാം മൈൽസിലെ കോതുവയൽകുനി അഖിൽ കൃഷ്ണന്റെ വീട്ടിൽ നിന്നാണ് 4.380 കി.ഗ്രാം ഛർദ്ദി പിടികൂടിയത്. കൈവശം വെച്ച പ്രതിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് ഇൻസ്പെക്ടർ സുമിത്ത്കുമാർ എസ്.ഐമാരായ ഗ്രീഷ്മ, ദിലീപ്, എഎസ്ഐ പ്രദീപ്കുമാർ, സിപിഒ ഗംഗേഷ്, സ്കോഡ് അംഗങ്ങളായ മനോജ്‌രാമത്ത്, സാജു എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

പ്രതിയേയും പിടികൂടിയ ഛർദ്ദിയും വനം വകുപ്പിന് കൈമാറും.

Leave a Reply

Your email address will not be published.