കൊയിലാണ്ടി നഗരസഭയുടെ സ്വച്ഛ് സര്‍വേക്ഷണ്‍ അംബാസഡറായി ക്രിക്കറ്റ് താരം രോഹന്‍ കുന്നുമ്മലിനെ തെരഞ്ഞെടുത്തതായി നഗരസഭ ചെയര്‍പേഴ്സൺ യു കെ ചന്ദ്രന്‍ അറിയിച്ചു. മാലിന്യമുക്ത പ്രവര്‍ത്തനങ്ങൾക്കും വിവിധ പൊതുജനാരോഗ്യ, പരിസ്ഥിതി പരിപാലന ക്യാമ്പയിനുകൾക്കും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും നാട്ടുകാരൻ കൂടിയായ രോഹന്‍ നേതൃത്വം നല്‍കും.
കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛ് സര്‍വേക്ഷണ്‍ ശുചിത്വ സര്‍വേയുടെ ഭാഗമായി നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനും പൊതുജനങ്ങളില്‍ ശുചിത്വ അവബോധം വളര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടത്തും. പൊതുജനങ്ങളുടെ സഹകരണവും ഉറപ്പുവരുത്തുമെന്നും ചെയര്‍പേഴ്സൺ പറഞ്ഞു.
