മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനവും തൊഴിലും ഉറപ്പാക്കുന്നതിനായി മത്സ്യബന്ധന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘തൊഴില്‍തീരം’ പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള സംഘടിപ്പിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിങ് കോളേജ് ക്യാമ്പസില്‍ നടന്ന പരിപാടി തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ബി കെ സുധീര്‍ കിഷന് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന് അസി. കോഓഡിനേറ്റര്‍ കെ ആര് ജുബുനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ്, വിജ്ഞാനകേരളം ഡി.പി.എം റഫ്സീന, സാഫ് നോഡല്‍ ഓഫീസര്‍ വി സുനീര്‍, ഷൈബു, ബിന്തിമ, ആദര്‍ശ് തുടങ്ങിയവര്‍ സംസാരിച്ചു. വിജ്ഞാന കേരളം, നോളജ് ഇകോണമി മിഷന്, കുടുംബശ്രീ മിഷന് എന്നിവയുടെ സഹകരണത്തോടെ നടന്ന തൊഴില്‍ മേളയില്‍ നൂറിലധികം തൊഴില്‍ ദാതാക്കള്‍ പങ്കെടുത്തു.
