സർക്കാർ ഉടമസ്ഥതയിലുള്ള പാലക്കാട് ചിറ്റൂരിലുള്ള പുതിയ മദ്യനിർമ്മാണശാല പുറത്തിറക്കുന്ന ബ്രാൻഡിയുടെ പേര് ‘മലബാർമിസ്റ്ററി’. ഫെബ്രുവരി 21-ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പുതിയ ബ്രാൻഡിന്റെ പേരും ലോഗോയും ഔദ്യോഗികമായി പ്രഖ്യാപിക്കുകയും വിപണനോദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും. പാലക്കാട് മേനോൻ പാറയ്ക്ക് സമീപം പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസാണ് ഉത്പാദനം. ഗുണം മെച്ചവും വില കുറവും എന്നതായിരിക്കും പ്രത്യേകത.
വിപണിയിലെ പ്രീമിയം ബ്രാൻഡുകളോട് കിടപിടിക്കുന്ന ഗുണമേന്മയും എന്നാൽ സാധാരണക്കാർക്ക് താങ്ങാവുന്ന കുറഞ്ഞ വിലയുമാണ് ‘മലബാർ മിസ്റ്ററി’യുടെ പ്രത്യേകതയായി സർക്കാർ അവകാശപ്പെടുന്നത്. ഈ മാസം അവസാനത്തോടെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി മദ്യം പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങും.
