മൂടാടിയിലെ പ്രമുഖ കോൺഗ്രസ്സ് നേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന  മൊയില്യാട്ട് ദാമോദരൻ നായരുടെ ചരമ വാർഷിക ദിനം ആചരിച്ചു

/

മൂടാടി: മൂടാടിയിലെ പ്രമുഖ കോൺഗ്രസ്സ് നേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന  മൊയില്യാട്ട് ദാമോദരൻ നായരുടെ പതിനഞ്ചാം ചരമവാർഷിക ദിനം ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മൊയില്യാട്ട് ഭവനത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ എം.ഡി ട്രസ്റ്റ് ചെയർമാൻ രാജൻ ചേനോത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി വി.പി.ഭാസ്കരൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ടി.വിനോദൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കിഴക്കയിൽ രാമകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പപ്പൻ മൂടാടി, രൂപേഷ് കൂടത്തിൽ, രമ്യ സുർജിത്ത്, കെ.കെ.മഞ്ജുള, സവിത രാമൻ വീട്ടിൽ, സുരേഷ് ബാബു എടക്കുടി, കാളിയേരി മൊയ്തു, വീക്കുറ്റി രവി, പൊറ്റക്കാട്ട് ദാമോദരൻ, നെല്ലിമഠം പ്രകാശൻ, കെ.വി.ശങ്കരൻ, പൊറ്റക്കാട്ട് രാമകൃഷ്ണൻ, രജിസജേഷ്, ചാലിൽ ബാബു എന്നിവർ സംസാരിച്ചു. കെ.ടി.മോഹൻദാസ്‌ സ്വാഗതവും മുകുന്ദൻ ചന്ദ്രകാന്തം നന്ദിയും പറഞ്ഞു. കാലത്ത് സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ നിരവധി പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published.