ജില്ലാ ഹോമിയോ ആശുപത്രിയില്‍ നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയില്‍ ദിവസവേതനത്തില്‍ ഒപ്റ്റോമെട്രിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, ഫിസിയോ തെറാപിസ്റ്റ്, നൈറ്റ് വാച്ച്മാന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ഒപ്റ്റോമെട്രിസ്റ്റ് നിയമനത്തിന് ഫെബ്രുവരി 26നും (യോഗ്യത: ബി.എസ്.സി ഒപ്റ്റോമെട്രി), മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനത്തിന് ഫെബ്രുവരി 27നും (യോഗ്യത: പ്ലസ്ടു, ഹോമിയോ വകുപ്പില്‍ പ്രവര്‍ത്തിച്ചവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്കും മുന്‍ഗണന), ഫിസിയോ തെറാപ്പിസ്റ്റ് നിയമനത്തിന് ഫെബ്രുവരി 28നും (യോഗ്യത: ബി.പി.ടി) നൈറ്റ് വാച്ച്മാന്‍ നിയമനത്തിന് മാര്‍ച്ച് രണ്ടിനും (യോഗ്യത: പത്താം ക്ലാസ്, സായുധസേനയില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന) ഉച്ചക്ക് രണ്ടിന് അഭിമുഖം നടക്കും.

പ്രായപരിധി: 45 വയസ്. യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയില്‍ രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം അതത് തിയതികളില്‍ എരഞ്ഞിക്കല്‍ കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തണം. ഫോണ്‍: 0495 2460724.

Leave a Reply

Your email address will not be published.