പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കൗൺസിൽ യോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി എ അസീസ് ഉദ്ഘാടനം ചെയ്തു. പി സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ആർ കെ മുനീർ, മിസ്‌എബ് കീഴരിയൂർ, സയ്യിദ് അലി തങ്ങൾ, വി പി റിയാസ് സലാം, ലത്തീഫ് തുറയൂർ, റിയാസ് ചേലേരി, കെ പി റസാഖ്, നിയാസ് കക്കാട്, എം കെ ഫസലു റഹ്‌മാൻ, കെ സി മുഹമ്മദ്, സത്താർ കീഴരിയൂർ, കെ കെ റഫീഖ്, ഷംസുദ്ധീൻ വടക്കയിൽ, ടി കെ നഹാസ്, പി വി മുഹമ്മദ്, എന്നിവർ പ്രസംഗിച്ചു.
മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ടായി ശിഹാബ് കന്നാട്ടിയെയും ജനറൽ സെക്രട്ടറിയായി സി കെ ജെറീഷിനെയും ട്രഷററായി സി കെ ഹാഫിസിനെയും കൗൺസിൽ യോഗം തെരഞ്ഞെടുത്തു. സിദ്ധീഖ് തൊണ്ടിയിൽ, കെ സി മുഹമ്മദ്, മുഹമ്മദ് എരവത്ത് (വൈസ് പ്രസിഡന്റ് ) ഷാനിദ് കീഴരിയൂർ, ഫൈസൽ തുറയൂർ, ഗഫൂർ വാല്യക്കോട് (സെക്രട്ടറി) എന്നിവർ സഹഭാരവാഹികളാണ്.
എ ഷിജിത്ത് ഖാൻ, സി കെ ഷക്കീർ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വo നൽകി. ശിഹാബ് കന്നാട്ടി സ്വാഗതവും സി കെ ജെറീഷ് നന്ദിയും പറഞ്ഞു.
