കീഴരിയൂർ നെല്യാടി നാഗകാളി ക്ഷേത്രോത്സവവും നാഗപ്പാട്ടും ഫെബ്രുവരി 23 മുതൽ മാർച്ച് ഒന്നു വരെ ആഘോഷിക്കും. 23 ന് ഉച്ചക്ക് 12 മണിക്ക് കൊടിയേറ്റം. 24 ന് രാത്രി നാഗപ്പാട്ട് നാഗക്കളം. 25ന് രാത്രി 8 മണി നാഗപ്പാട്ട് സന്താനക്കളം. 26 ന് രാത്രി 8 മണി നാഗപ്പാട്ട് നാഗഭൂതകളം. 27 ന് രാവിലെ 8 മണി നാഗപ്പാട്ട് സമാപനം. വൈകുന്നേരം ഏഴ് മണി നട്ടത്തിറ രാത്രി എട്ടിന് മെഗാനൈറ്റ്, 28 ന് വൈകിട്ട് ഇളനീർ കുലവരവുകൾ , താലപ്പൊലി, വിവിധ തിറകൾ, മാർച്ച് ഒന്നിന് നാഗത്തിന് കൊടുക്കയോടെ ഉത്സവം സമാപിക്കുന്നു. ചടങ്ങുകൾക്ക് ഏളപ്പില ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരിയും ക്ഷേത്രം മേൽശാന്തി വെളിയന്നൂർ ശാന്തകുമാറും നാഗപ്പാട്ട് ന് രൂപേഷ് പുള്ളുവനും നേതൃത്വം നൽകും.
