കൊയിലാണ്ടി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊയിലാണ്ടി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി ഭാരവാഹികൾ കോഴിക്കോട് ജില്ലാ മുസ്ലിം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം വിളിച്ചുചേർത്ത യോഗം ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സെയ്ത് ഹുസൈൻ ബാഫഖി, വി പി ഇബ്രാഹിംകുട്ടി, സി ഹനീഫ മാസ്റ്റർ, കെ എം നജീബ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പ്രസിഡണ്ട്: എ അസീസ് മാസ്റ്റർ, വൈസ് പ്രസിഡണ്ടുമാർ : അൻവർ ഇയ്യഞ്ചേരി, വിഎം ബഷീർ, 
ടി കെ മുഹമ്മദ് റഫീഖ്, ജെ വി അബൂബക്കർ, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് എൻ കെ, സെക്രട്ടറിമാർ
എം അഷറഫ്, ടിവി ഇസ്മയിൽ, യു എ അസീസ്, ട്രഷറർ സി കെ മുഹമ്മദലി എന്നിവരെ തിരഞ്ഞെടുത്തു.

മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഫാസിൽ നടേരി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബാസിത് മിന്നത്ത്, സെക്രട്ടറി, ഹാഷിം വലിയമങ്ങാട് എന്നിവരെയും കൊയിലാണ്ടി സർവീസ് സഹകരണ അർബൻ സൊസൈറ്റി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട, അൻവർ വലിയമങ്ങാട് വൈസ് പ്രസിഡന്റ് അബ്ദുൽ കലാം കൊല്ലം എന്നിവരെയും യോഗം അഭിനന്ദിച്ചു.

ചന്ദ്രിക പ്രചരണ ക്യാമ്പയിൻ സജീവമാക്കാൻ തീരുമാനിച്ചു. കോഴിക്കോട് സി എച്ച് സെന്റർ കളക്ഷൻ സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനിച്ചു. ടി അഷറഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എ അസീസ് മാസ്റ്റർ സ്വാഗതവും അൻവർ ഇയ്യഞ്ചേരി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.