കൊയിലാണ്ടി: ഏത് രൂപവും നിർമ്മിക്കാൻ നൂലിനോളം വഴക്കമുള്ള മറ്റൊന്നും ലോകത്ത് ഇല്ലെന്ന്
കാലിക്കറ്റ് സർവകലാശാല ഫോക്ലോർ പഠനവകുപ്പ് മുൻ അധ്യക്ഷൻ ഡോ. ഇ.കെ. ഗോവിന്ദവർമ്മരാജ പറഞ്ഞു. നൂലലങ്കാരകലയിൽ സംസ്ഥാന ഫോക്ലോർ അക്കാദമിയുടെ പ്രഥമ അവാർഡ് നേടിയ ബാബു കൊളപ്പള്ളിക്ക് ആദരം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം സർവകലാശാല തുഞ്ചത്തെഴുത്തച്ഛൻ പഠന കേന്ദ്രം ഡയരക്ടർ ഡോ. അനിൽ ചേലേമ്പ്ര മുഖ്യപ്രഭാഷണം നടത്തി.
”നൂലിഴകളിലെ വിസ്മയം: നൂലലങ്കാരകലയും ചരിത്രവും”
പുസ്തക കവർ പ്രകാശനവും അദ്ദേഹം നടത്തി. നഗരസഭാധ്യക്ഷൻ യു.കെ. ചന്ദ്രൻ ഉപഹാരം നൽകി. സി. അശ്വിനിദേവ് അധ്യക്ഷനായി. അവാർഡ് ജേതാവിനെ അഡ്വ. കെ.ടി. ശ്രീനിവാസൻ പരിചയപ്പെടുത്തി.
കൗൺസിലർ പി.ടി. ഉമേന്ദ്രൻ,
മെജിഷ്യൻ പ്രദീപ് ഹ്യൂഡിനോ, ഡോ. കെ.എം. ജയരാജ്, പ്രേമൻ തറവട്ടത്ത്, രാജീവൻ മഠത്തിൽ, സത്യനാഥൻ മാടഞ്ചേരി, എസ്. പ്രദീപ്, എഴുത്തുകാരൻ റിഹാൻ റാഷിദ്, ഡോ. ലൽരഞ്ജിത്ത്, ടി.എം. രവി, എൻ.ഇ. ഹരികുമാർ, രൂപ പഴേടത്ത്, സഫീല പുനത്തിൽ, മധു ബാലൻ, എൻ.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. നൂലലങ്കാര പ്രദർശനം ആർട്ടിസ്റ്റ് യു.കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. നജീബ് അധ്യക്ഷനായി. ഡോ. കെ. ഗോപിനാഥ് സംസാരിച്ചു.
