പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ വികസന സെമിനാർ ജില്ലാ ആസൂത്രണ സമിതി അംഗം പ്രഫ. പി ടി. അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി ടി.സാബിത സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ അശ്വതി ഷിനിലേഷ് അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി. എം. ശ്രീലത കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ. കെ. മണി, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ പി. വി. അനുഷ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സന്തോഷ്‌ കുന്നുമ്മൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി. വി. ഷാനി, അത്തോളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയകൃഷ്ണൻ, മൂടാടി പഞ്ചായത്ത് പ്രസിഡന്റ്‌ എം. പി. അഖില, അരിക്കുളം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ. സി. ബാലകൃഷ്ണൻ, പന്തലായനി ബ്ലോക്ക് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ മധു കിഴക്കയിൽ എന്നിവർ സംസാരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ ഹൗസിങ് ഓഫീസർ ശ്രീജേഷ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.