ലയൺസ് ഡിസ്ട്രിക്ട് 318 ഇ യുടെയും നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്ത്രീ ശക്തി പ്രൊജക്റ്റിന്റെ ഭാഗമായി ‘സ്കൈ ഹൺഡ് ‘ എന്ന പേരിൽ ലയൺസ് യുവമെമ്പർമാർക്ക് ആയി പാരാ സെയിലിംഗ്, പാരാഗ്ലൈഡിങ്, ധർമ്മടം തുരുത്തിൽ ഐലൻഡ് പര്യവേഷണം, ബീച്ച് ഡ്രൈവിംഗ്, കൈറ്റ് ഫ്ലൈയിംഗ് വിത്ത് ചിൽഡ്രൻ തുടങ്ങിയവ മുഴുപ്പിലങ്ങാട് ബീച്ചിൽ സംഘടിപ്പിച്ചു. മുഖ്യാതിഥിയായെത്തിയ ഡിസ്ട്രിക്ട് ഗവർണർ രവിഗുപ്ത ഏകദിന ക്യാമ്പിന്റെ സമാപന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗവർണർ തൻ്റെ പ്രസംഗത്തിൽ മുഴുപ്പിലങ്ങാട് ബീച്ചിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ചും ടൂറിസം സാധ്യതകളെക്കുറിച്ചും സ്ത്രീകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തതിന്റെയും നേതൃത്വപാടവത്തിന്റെയും ആവശ്യകതയെ കുറിച്ചും പ്രതിപാദിച്ചു.
തിരഞ്ഞെടുക്കപ്പെട്ട 25 പേർ പങ്കെടുത്ത ഒരു ദിവസം മുഴുവൻ നീണ്ട ക്യാമ്പ് വിവിധങ്ങളായ സാഹസിക പരിപാടികൾക്കു വിമൺ എംപവർ മെൻറ് ആൻഡ് ന്യൂ വോയിസ് കോഡിനേറ്റർ നിസാം പള്ളിയാൽ നേതൃത്വം നൽകി. ആദ്യ പാരാഗ്ലൈഡിംഗ് നടത്തി ഉത്ഘാടനം നിർവഹിച്ച ലയൻസ് ഡിസ്ട്രിക്ട് 38 ഇ യുടെ പ്രഥമ വനിത, ഇമേജ് ആൻഡ് എമ്പവർമെന്റ് ക്യാബിനറ്റ് സെക്രട്ടറിയുമായ റീജ ഗുപ്ത, ഈ വർഷത്തെ ലയൺസ് വനിതാ വിഭാഗം സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി എടുത്തിട്ടുള്ള പ്രധാന ആശയമായ ‘വിമൻ ഓൺ വിങ്സ് ‘ൻ്റെ കരുത്തുറ്റ മാതൃകയായി. സ്ത്രീകളുടെയും യുവാക്കളുടെയും ആത്മവിശ്വാസം വളർത്താൻ സാഹസിക സ്പോർട്സ് ഉപകരിക്കുമെന്ന് റീജ ഗുപ്ത ഊന്നി പറഞ്ഞു.
ക്ഷണിക്കപ്പെട്ട അതിഥിയായ അഡ്വക്കേറ്റ് പ്രീതി പറമ്പത്ത് ഇത്തരം സാഹസിക പരിപാടികൾ സമൂഹത്തിന്റെ മനസിക ഉല്ലാസത്തിനു എത്രമാത്രം പ്രാധാന്യമുള്ളതാണെന്നും ലയൺസ് പ്രവർത്തനങ്ങളെ അനുമോദിക്കുകയും ചെയ്തു. ഡോക്ടർ സുജാ വിനോദ്, ഡോക്ടർ മീത്തു മനോജ്, സന്ധ്യ രാജ, അഡ്വക്കേറ്റ് ഡെയിനി റാസിൽ, പ്രശാന്തി, സഫ്രീന, സജീവ് മാണിയത്ത് എന്നിവർ അത്യത്തം ഉദ്യേഗപൂർണമായി നീങ്ങിയ വ്യത്യസ്തമായ സ്പോർട്സ് പരിപാടികൾ കോർഡിനേറ്റ് ചെയ്തു. ഡോ. അനിത ദിലീപിന്റെ നേതൃത്വത്തിൽ വനിതകൾ ഏഷ്യയിലെ ഏറ്റവും നീളമുള്ള ഡ്രൈവ് ഇൻ ബീച്ച് കാർ റാലി നടത്തിയത് ശ്രദ്ധേയമായി. പിന്നീട് അതിസാഹസികമായി ധർമടം തുരുത്തിലേക്കു തിരമാലകളെ കീറിമുറിച്ചുകൊണ്ട് തോണി യാത്രയും തുരുത്തു പര്യവേഷണവും ടീമംഗങ്ങൾക്കു മറക്കാൻ പറ്റാത്ത അനുഭവമായി.
ലയൺസ് ഡിസ്ട്രിക്ട് നേതാക്കളായ ഷാജി ജോസഫ്, എം പി പ്രസൂൺ കുമാർ, സുധേഷ് പി പി, എ എം രമേശ്, വിംഗ് കമാൻഡർ വിജയൻ പി എ, പ്രകാശൻ, ശ്രീരമ്യ തുടങ്ങിയവർ സന്നിഹിതരായി. സൂര്യാസ്തമായതിനു ശേഷം ബീച്ച് വാക് വേയിൽ ആത്മവിശ്വാസത്തിന്റെയും, മനക്കരുത്തിന്റെയും, സഹസികതയുടെയും, സ്ത്രീശക്തിയുടെയും, പങ്കാളിത്തതിന്റെയും സന്ദേശം പട്ടം പറത്തിക്കൊണ്ട് പ്രതീകാത്മകമായി കുട്ടികളിലേക്ക് കൈമാറി പരിപാടി സമാപിച്ചു.
